അജിത്ത് വേണ്ടെന്ന് വെച്ച് പിന്നീട് സൂപ്പര്‍ ഹിറ്റായ 10 സിനിമകള്‍ | filmibeat Malayalam

2017-11-14 1,326

പല പ്രമുഖ നടന്‍മാരും വേണ്ടെന്ന് വെച്ച നിരവധി ചിത്രങ്ങള്‍ പിന്നീട് സൂപ്പര്‍ഹിറ്റായി മാറിയിട്ടുണ്ട്. എല്ലാ ഭാഷകളിലും ഇത് സര്‍വ്വ സാധാരണമാണ്. തമിഴകത്തിന്റെ സ്വന്തം തല അജിത് ഇത്തരത്തില്‍ ഉപേക്ഷിച്ച് പിന്നീട് ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റുകളായി മാറിയ ചിത്രങ്ങള്‍ നിരവധിയാണ്. ഒന്നും രണ്ടുമല്ല പത്തോളം ചിത്രങ്ങളാണ് ഇത്തരത്തില്‍ അജിത് വേണ്ടെന്ന് വയ്ക്കുകയും പിന്നീട് സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തതത്. അവ ഏതൊക്കെയെന്ന് നോക്കാം. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയി മാറിയ ചിത്രമായിരുന്നു ഗജിനി. ഇതിലെ നായക കഥാപാത്രപം ആദ്യം തേടി എത്തിയത് അജിത്തിനെയായിരുന്നു. അജിത്തിനെ നായകനാക്കി ദീന എന്ന തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്ത എആര്‍ മുരുകദോസ് രണ്ടാം ചിത്രമായി ഗജനിയിലും നായകനായി കണ്ടിരുന്നത് അജിത്തിനെയായിരുന്നു. എന്നാല്‍ അജിത്തിന്റെ അസൗകര്യത്തേത്തുടര്‍ന്ന് സൂര്യ നായകനാകുകയും ചിത്രം വന്‍ വിജയമാവുകയും ചെയ്തു.

Videos similaires